ആലപ്പുഴ: ഓഗസ്റ്റ് 14 മുതൽ 19 വരെ ആലപ്പുഴയിൽ സംഘടിപ്പിച്ചിരിക്കുന്ന 42-ാമത് ദേശീയ സീനിയർ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കും ജിംനേഷ്യം അംഗങ്ങൾക്കുമായി നടത്തുന്ന കലാകായിക മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ഓപ്പണ്‍ പഞ്ചഗുസ്തിയോടെയാണ് മത്സരങ്ങൾക്കു തുടക്കമാകുക. കടപ്പുറത്തെ ഓപ്പണ്‍ സ്റ്റേജിൽ വിവിധ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 29നു രാവിലെ പത്തിന് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരം നടക്കും.
നഗരസഭ ടൗണ്‍ ഹാളിലെ സംഘാടക സമിതി ഓഫീസിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും രണ്ടംഗങ്ങൾ അടങ്ങുന്ന ടീമിനാണ് പങ്കെടുക്കാൻ അവസരം. ഓഗസ്റ്റ് അഞ്ചിനാണ് കളറിംഗ് ചിത്രരചന മത്സരങ്ങൾ നടക്കുന്നത്. നഗരസഭ ടൗണ്‍ഹാളിൽ രാവിലെ പത്തുമുതലാണ് മത്സരം അരങ്ങേറുക. ഇതോടൊപ്പം ജില്ലയിലെ ജിംനേഷ്യങ്ങളിലെ രസകരമായ മുഹൂർത്തങ്ങൾക്കായി സെൽഫി കോന്പറ്റീഷനും സംഘടിപ്പിച്ചിട്ടുണ്ട്.
12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ചിത്രങ്ങൾ 9961272793 എന്ന വാട്സ്ആപ്പ് നന്പറിലേക്ക് അയച്ച് മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്കു സമ്മാനങ്ങൾ നൽകന്നതിനൊപ്പം ദേശീയ മത്സര വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ചാന്പ്യൻഷിപ്പ് ഡയറക്ടർ പി.ജെ. ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, കണ്‍വീനർ ആനന്ദ് ബാബു, വി.പി. രാജീവ് എന്നിവർ പത്ര സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.