കോട്ടയം: കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം താലൂക്കുകളിലും ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്നു ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇന്നത്തെ അവധിക്ക് പകരം ഈ ടേമിൽ തന്നെ മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും. തീയതി പിന്നീട് അറിയിക്കും.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചേർത്തല, അന്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.