തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. പാലങ്ങളിൽ വേഗനിയന്ത്രണം പാലിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നു റെയിൽവേ അറിയിച്ചു. പാലങ്ങളിലെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചത് ഇന്നും തുടരും. ഇന്നലെ പത്തു ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. പത്തു ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണോടിയത്.