ഭരണങ്ങാനം: ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്നു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 2.30നു ഫാ.ജോർജ് കാവുംപുറവും വൈകുന്നേരം അഞ്ചിന് ഫാ. തോമസ് മേനാച്ചേരിയും വിശുദ്ധ കുർബാന അർപ്പിക്കും. 3.30 ന് ജർമനിയിലെ കൊളോണ്‍ അതിരൂപത മെത്രാപ്പോലീത്താ കർദിനാൾ റെയ്നർ വോൾക്കിക്ക് സ്വീകരണം.
തിരുനാൾ ദിനങ്ങളിൽ രാവിലെ 11 ന് വിവിധ രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വൈകുന്നേരം 6.30 നു ജപമാലയും മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. 28 നാണു പ്രധാന തിരുനാൾ.