കൊച്ചി: സീറോ മലബാർ സഭയുടെ കീഴിലുള്ള കോളജുകളിലെ അധ്യാപകരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നു നടക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും.
അധ്യാപനരീതികളുടെ പുതിയ തലങ്ങൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ഡോ. ഇ.എം. തോമസ്, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ, റവ. ഡോ. ജെയിംസ് മുളയ്ക്കൽ എന്നിവർ ചർച്ചകൾ നയിക്കും.