നെടുമ്പാശേരി: ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന തീർഥാടകർ 2000 രൂപയുടെ നോട്ടുകൾ കൈവശം വയ്ക്കുന്നതിനു വിലക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഏതു നോട്ടും കൈവശം വയ്ക്കാൻ തീർഥാടകർക്ക് അനുവാദമുണ്ട്. പക്ഷേ ആകെ തുക വിദേശ നാണയ വിനിമയ ചട്ടം അനുസരിച്ചുള്ള തുകയ്ക്ക് അധികമാകരുതെന്നും അറിയിപ്പിൽ പറയുന്നു.
വിദേശയാത്രയിൽ 25,000 രൂപ വരെയാണ് ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരിധി. ഇതിൽ ഏതെങ്കിലും നോട്ടുകൾ ഉൾപ്പെടുത്തരുതെന്ന് നിർദേശമില്ല. ഈ സാഹചര്യത്തിൽ 2000 രൂപയുടെ നോട്ടുകൾ ഹജ്ജ് യാത്രയിൽ കൈവശം വയ്ക്കരുതെന്ന് നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നൽകിയ നിർദേശം വിവാദമായിരുന്നു.
മുംബൈയിൽ നടന്ന ട്രെയിനർമാരുടെ പരിശീലന ക്ലാസിലാണ് ഈ നിർദേശം നൽകിയത്. മറ്റ് യാത്രക്കാർക്ക് 2000 രൂപ നോട്ടുകൾ വിദേശയാത്രയ്ക്ക് കൈവശം വയ്ക്കുന്നതിനു വിലക്കില്ലാത്ത സാഹചര്യത്തിൽ ഹജ്ജ് തീർഥാടകർക്ക് മാത്രമായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചത് വിവേചനമാണെന്നും ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര സർക്കാരും നിർബന്ധിതരായത്. കഴിഞ്ഞ വർഷവും ഹജ്ജ് തീർഥാടകർക്ക് 2000 രൂപയുടെ നോട്ടുകൾ കൈവശം വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.