കൊച്ചി: എഡിജിപിയുടെ മകളെ ആക്രമിച്ചെന്ന കേസ് റദ്ദാക്കാൻ പോലീസ് ഡ്രൈവർ ഗവാസ്കർ നൽകിയ ഹർജി ഹൈക്കോടതി 31നു പരിഗണിക്കാൻ മാറ്റി.
ഗവാസ്കറിനെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് അതുവരെ നീട്ടിയിട്ടുണ്ട്. എഡിജിപിയുടെ മകളുടെ മർദനത്തെത്തുടർന്നു ഗുരുതരമായി പരിക്കേറ്റ ഗവാസ്കർ നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ എഡിജിപിയുടെ മകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.