കോട്ടയം: മികച്ച സാമൂഹിക സേവനത്തിനും മികച്ച സാഹിത്യകൃതിക്കും കലാ-കായിക വേദികളിലെ മികച്ച സേവനത്തിനും കത്തോലിക്കാ കോൺഗ്രസ് അവാർഡുകൾ നൽകും. മേൽപ്പറയപ്പെട്ട രംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകൾ വിശദവിവരങ്ങൾ സഹിതം ശിപാർശ ചെയ്യാവുന്നതാണ്. സാഹിത്യ അവാർഡിനുള്ള അപേക്ഷയോടൊപ്പം കൃതികളുടെ മൂന്നു കോപ്പികൾകൂടി സമർപ്പിക്കണം. 2015 ജനുവരി ഒന്നിനു ശേഷവും 2018 ജനുവരി 31-നു മുൻപും സീറോമലബാർ സഭാ കത്തോലിക്കർ രചിച്ച ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനൽ പുസ്തകങ്ങൾ മാത്രമേ അവാർഡിനു പരിഗണിക്കൂ.
മതാധ്യാപകരംഗത്ത് 20 വർഷത്തിനുമേൽ സേവനപാരന്പര്യമുള്ളവരെ ശിപാർശ ചെയ്യാം.
മിഷൻലീഗ് സ്ഥാപക നേതാവ് പി.സി.അബ്രഹാം പുല്ലാട്ടുകുന്നേലിന്റെ സ്മരണാർഥം നൽകിവരുന്ന നൂറ്റാണ്ടിന്റെ അല്മായ പ്രേഷിതൻ അവാർഡിന് അല്മായരുടെ പേരുകൾ നിർദേശിക്കാം.
കണ്ടത്തിൽ അവാർഡിന് സാമൂഹികം, സാംസ്കാരികം, വിദ്യാഭ്യാസം, കല, സാഹിത്യരംഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നവരുടെ പേര് വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ശുപാർശ ചെയ്യാം.
കത്തോലിക്കാ കോൺഗ്രസ് ഗോൾഡൻ ജൂബിലി സ്മാരകമായും മോൺ. ജോൺ കച്ചിറമറ്റം, സിറിയക് കണ്ടത്തിൽ, എം.ഡി.ഡൊമിനിക് മണ്ണിപ്പറന്പിൽ, സി.വി.വർക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ തങ്ങളുടെ ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. 2015 ജനുവരി ഒന്നു മുതൽ 2018 മേയ് 30 വരെ മികച്ച സംഘടനാ പ്രവർത്തനം നടത്തിയ കത്തോലിക്ക കോൺഗ്രസ് രൂപത, ഫൊറോന യൂണിറ്റ് സമിതികൾക്ക് തങ്ങളുടെ മേഖലയിലെ സംഘടനാ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ സഹിതം അപേക്ഷിക്കാവുന്നതാണ്.
ടോണി പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ്, രജിസ്റ്റേർഡ് ഓഫീസ്, കഞ്ഞിക്കുഴി, മുട്ടന്പലം പിഒ, കോട്ടയം-686 004 എന്ന വിലാസത്തിൽ 20-നു മുൻപായി അപേക്ഷ ലഭിച്ചിരിക്കണം.