പത്തനംതിട്ട: ശബരിമലയിലെ പന്പാനദിയിൽ ഒഴുക്കിൽപെട്ടു കാണാതായ ഭക്തന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കനാൽവാർഡ് സന്ധ്യാഭവനിൽ ഗോപകുമാറിന്റെ (31) മൃതദേഹമാണ് ഇന്നലെ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബലിയിട്ടശേഷം സ്നാനഘട്ടിൽ മുങ്ങിനിവരുന്പോൾ ഒഴുക്കിൽപെടുകയായിരുന്നു. രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്.