തിരുവനന്തപുരം: കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ കേരളത്തിനു ലഭിച്ച പ്രാതിനിധ്യം പാർട്ടിക്കു ഹൈക്കമാൻഡ് നൽകിയ വൻ അംഗീകാരമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
കേരളത്തിൽ നിന്നു നാലു പ്രമുഖ നേതാക്കളെ ഉൾക്കൊള്ളിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് സംസ്ഥാന കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ള നന്ദി ഹസൻ പ്രകടിപ്പിച്ചു. കേരളത്തിന് വർക്കിംഗ് കമ്മിറ്റിയിൽ ഇത്രയധികം പ്രാതിനിധ്യം ലഭിച്ചത് ആദ്യമായിട്ടാണെന്നും ഇതു കോണ്‍ഗ്രസിനെ ശക്തമാക്കാൻ സഹായിക്കുമെന്നും ഹസൻ പ്രത്യാശ പ്രകടിപ്പിച്ചു.