തിരുവനന്തപുരം: മനുഷ്യാവകാശങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ 25-ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ ദേശീയ സെമിനാർ നടക്കും. രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി മുൻ ജഡ്ജി വി. ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനൻ അധ്യക്ഷത വഹിക്കും. അഥോറിറ്റി അംഗവും മുൻ ഡിജിപിയുമായ കെ.എസ്. ബാലസുബ്രഹ്മണ്യം സ്വാഗതം പറയും. മജ ദരുവാല, മിഹിർ ദേശായ്, ബി.ജി. ഹരിനാഥ്, ഡിജിപി ലോക്നാഥ് ബെഹ്റ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പേപ്പർ അവതരിപ്പിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കമ്മീഷൻ സെക്രട്ടറി ജയ് സുഖ് ലാൽ നന്ദി പറയും.സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരും ജില്ലയിലെ പ്രധാന പോലീസ് ഓഫീസർമാരും സെമിനാറിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി ജയ് സുഖ് ലാലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.