തിരുവനന്തപുരം: അഭിമന്യു കൊലക്കേസ് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു മുഖ്യമന്ത്രിയുടെ നിർദേശം. അമേരിക്കയിൽ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി, ഡിജിപിയെ വിളിച്ചു വരുത്തിയാണു നിർദേശം നൽകിയത്.
മുഖ്യപ്രതി അടക്കമുള്ളവരെ പിടികൂടിയതായും മറ്റുള്ളവരും വൈകാതെ തന്നെ പിടിയിലാകുമെന്നും ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതോടൊപ്പം കൊല്ലം അഞ്ചലിലെ ആൾക്കൂട്ടകൊലപാതകത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ പോലീസ് സ്വീകരിക്കണമെന്നും ഡിജിപിയോടു മുഖ്യമന്ത്രി നിർദേശിച്ചു. ഇന്നലെ രാത്രിയോടെ ഡൽഹിക്കു പോകുന്നതിനു മുന്നോടിയായിട്ടാണു സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയത്.