കോട്ടയം: മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ കാരുണ്യത്തിന്റെ കരങ്ങളെ അവഹേളിക്കുവാനും, തളർത്താനുമുള്ള കേന്ദ്രസർക്കാർ നടപടികൾ ലജ്ജാവഹമെന്നു കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയന്നിലം. കേന്ദ്രമന്ത്രി മേനകാ ഗാന്ധി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രൈസ്തവസമൂഹം നടത്തുന്ന ജീവ കാരുണ്യ പ്രവൃത്തികളെ അവഹേളിക്കുകയും ബോധപൂർവ്വം ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്.
സഹായവും സംരക്ഷണവും ആകേണ്ട സർക്കാരുകൾതന്നെ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഭാരവാഹികളുടെ യോഗത്തിൽ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രഫ. ജോയി മൂപ്രപ്പിള്ളി, ജോസ് മേനാച്ചേരി, സാജു അലക്സ്, സെലിൻ സിജോ തുടങ്ങിയവർ പ്രസംഗിച്ചു.