കണ്ണൂർ: ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും കംപാർട്ട്മെന്റിലെ ഫയർ സേഫ്റ്റി ഉപകരണങ്ങൾ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ടുപേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പെരുമ്പാലയിലെ ഫൈസൽ (31), ആലമ്പാടിയിലെ നാസിർ (34) എന്നിവരെയാണ് ആർപിഎഫ് എഎസ്ഐ ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരേയും തലശേരി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസിലായിരുന്നു ഇവരുടെ പരാക്രമം. മാഹിയിൽനിന്നു മദ്യപിച്ചു കയറിയ ഇവർ യാത്രക്കാരെ അസഭ്യംപറയുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.