തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ ആർകിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിൽ സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സിൽ സർക്കാരിനു ലഭ്യമായ സീറ്റുകളിലേക്ക് കൂടി അലോട്ട്മെന്റ് നടത്തും.
പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ഫാർമസി കോളജുകളിലേക്ക് കൂടി വിദ്യാർഥികൾക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും മൂന്നാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ/ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കൽ എന്നിവയ്ക്കുമുള്ള സൗകര്യം നാളെ രാവിലെ 10 വരെ വെബ്സൈറ്റിൽ ലഭ്യമാകും.
നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നാളെ രാത്രി പ്രസിദ്ധീകരിക്കും. മൂന്നാംഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോളജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയിരിക്കും.
പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭിക്കും. എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ മൂന്നാംഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം. ആദ്യ രണ്ടു ഘട്ടങ്ങളിലും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും മൂന്നാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധമായും നടത്തണം.
നിശ്ചിത സമയത്തിനകം മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും മൂന്നാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. കൂടാതെ ഇവരുടെ നിലവിലുള്ള എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാക്കുന്നതിനാൽ ഭാവിയിലുള്ള ഓണ്‍ലൈൻ അലോട്ട്മെന്റുകളിലും ഈ കോഴ്സുകളിലേയ്ക്ക് പരിഗണിക്കുന്നതല്ല. എന്നാൽ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രകാരം ഏതെങ്കിലും കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അഡ്മിഷൻ നിലനിർത്തും.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മൂന്നാംഘട്ട അലോട്ട്മെന്റ് മെമ്മോ പ്രകാരം പ്രവേശനം പരീക്ഷാ കമ്മീഷണർക്ക് ഫീസ്/അധിക തുക ഒടുക്കേണ്ടതുണ്ടെങ്കിൽ അത് 25ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ്പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയ ശേഷം 25നു വൈകുന്നേരം അഞ്ചിനു മുന്‍പായി അതത് കോളജുകളിൽ പ്രവേശനം നേടണം. ഇപ്പോൾ ഏതെങ്കിലും കോഴ്സിൽ/കോളജിൽ പ്രവേശനം നേടിയിരിക്കുന്നവർക്ക് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് മാറ്റം ലഭിക്കുന്ന പക്ഷം അവർ ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോഴ്സിൽ/കോളജിൽ നിന്നും വിടുതൽ നേടി ഫീസും മറ്റ് രേഖകളും തിരികെ വാങ്ങിയ ശേഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച കോഴ്സിൽ/കോളജിൽ 25നു വൈകുന്നേരം അഞ്ചിനു മുന്‍പായി പ്രവേശനം നേടണം.
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഐസി വിഭാഗങ്ങളിലെ വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റായി ആയിരം രൂപ അടച്ച ശേഷം നിശ്ചിത സമയത്തിനകം അലോട്ട്മെന്റ് ലഭിച്ച കോഴ്സിൽ/കോളജിൽ പ്രവേശനം നേടേണ്ടതാണ്.
മൂന്നാം ഘട്ടത്തിൽ സ്വകാര്യ സ്വാശ്രയ ആർകിടെക്ചർ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം നേടിയിരിക്കണം. അല്ലാത്തപക്ഷം അനാവശ്യ ഓപ്ഷനുകൾ നൽകിയതിന് പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം 50,000 രൂപ പിഴ നൽകാൻ ബാധ്യസ്ഥരാണ്. കൂടാതെ ഇവർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കിയിട്ടുള്ള ഫീസ് തിരികെ നൽകുന്നതുമല്ല.
മൂന്നാം ഘട്ട അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരം പിന്നീടുള്ള ഓണ്‍ലൈൻ അലോട്ട്മെന്റുകളിൽ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് പരിഗണിക്കുന്നതല്ല.
മൂന്നാംഘട്ട അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ ആർകിടെക്ചർ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം പിന്നീടുള്ള ഓണ്‍ലൈൻ അലോട്ട്മെന്റുകളിൽ ആർകിടെക്ചർ കോഴ്സിലേക്ക് പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍ : 0471-2339101, 102, 103, 2332123.