ബത്തേരി: സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ മികച്ച സേവന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർക്ക് ശ്രേയസ് നൽകുന്ന മാർ സിറിൽ ബസേലിയോസ് കാതോലിക്കോസ് പുരസ്കാരത്തിന് സീറോ മലങ്കരസഭയുടെ അധ്യക്ഷനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അർഹനായി. നാളെ ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കർദിനാളിന് അവാർഡ് സമ്മാനിക്കും.