മറയൂർ: സ്കൂൾ വളപ്പിൽ പൊട്ടിവീണ ലൈനിൽനിന്നും വൈദ്യുതാഘാതമേറ്റ് പിടഞ്ഞു നിലവിളിച്ച വിദ്യാർഥിനിയെ സ്കൂൾ അധ്യാപിക സാഹസികമായി രക്ഷപെടുത്തി. അതിർത്തി ഗ്രാമമായ പള്ളപാളയം സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സംഗീതയാണ് രാവിലെ 11.45ന് സ്കൂൾ വളപ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ ചവിട്ടിയത്.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാർ കുട്ടിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും അധ്യാപികയായ വസന്ത ഇവരെ തടയുകയും സ്കൂളിലുണ്ടായിരുന്ന ഉണക്ക കന്പും ചുരിദാറിന്റെ ഷാളും ഉപയോഗിച്ച് വൈദ്യുതി കന്പി നീക്കിയ ശേഷം കുട്ടിയെ രക്ഷിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കള്ളിപാളയം മണികുമാറിന്റെ മകളാണ് അപകടത്തിൽപെട്ട സംഗീത (10). അധ്യാപികയായ വസന്തയെ നിരവധിപേർ അഭിനന്ദിച്ചു. സ്കൂൾ വളപ്പിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.