അഞ്ചൽ: അഞ്ചലിൽ ഇതര സംസ്ഥാന തെഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. അഞ്ചൽ പനയഞ്ചേരി ഹിമശൈലത്തിൽ ശശിധര കുറുപ്പ് (52), തഴമേൽ മുംതാസ് മൻസിലിൽ ആസിഫ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 24ന് പനയഞ്ചേരിയിൽ മണിക് റോയി എന്ന പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി വിലയ്ക്ക് വാങ്ങിയ കോഴിയുമായി വീട്ടിലേക്ക് പോകുന്നതിനിടെ മോഷണക്കുറ്റം ആരോപിച്ചാണ് മർദിച്ചത്. ചികിത്സയിലിരുന്ന മണിക് റോയി ഞായറാഴ്ച മരിച്ചു.