കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 132 അടി പിന്നിട്ടു. സെക്കൻഡിൽ 6769.91 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 800 ഘനയടി ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുമുണ്ട്. അണക്കെട്ട് പ്രദേശത്ത് 41 മില്ലീമീറ്ററും തേക്കടിയിൽ 28.8 മില്ലീമീറ്ററും മഴ ലഭിച്ചു. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും.