+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇ​ന്‍​ഫാം നേ​തൃ​ത്വം ന​ൽ​കും

കോ​​ട്ട​​യം: മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​​ന്‍​ഫാ​​മി​​ന്‍റെ എ​ല്ലാ അം​​ഗ​​ങ്ങ​​ളും പ്ര​​വ​​ര്‍​ത്ത​​ന​​സ​​ജ്ജ​​രാ​ക​ണ​​മെ​​ന്ന് ഇ​​ന്‍​ഫാം ദേ​​ശീ​​യ ര​
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇ​ന്‍​ഫാം നേ​തൃ​ത്വം ന​ൽ​കും
കോ​​ട്ട​​യം: മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​​ന്‍​ഫാ​​മി​​ന്‍റെ എ​ല്ലാ അം​​ഗ​​ങ്ങ​​ളും പ്ര​​വ​​ര്‍​ത്ത​​ന​​സ​​ജ്ജ​​രാ​ക​ണ​​മെ​​ന്ന് ഇ​​ന്‍​ഫാം ദേ​​ശീ​​യ ര​​ക്ഷാ​​ധി​​കാ​​രി​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​നു​​മാ​​യ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍. ഇ​ൻ​ഫാ​മി​ന്‍റെ യൂ​​ണി​​റ്റ്, ഗ്രാ​​മ, ഏ​​രി​​യ, മേ​​ഖ​​ല കാ​​ര്‍​ഷി​​ക ജി​​ല്ലാ, സം​​സ്ഥാ​​ന, ദേ​​ശീ​​യ നേ​​തൃ​​ത്വ​ങ്ങ​ൾ ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​ര​ണം.

​ദു​​രി​​ത​​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ഭ​​ക്ഷ​​ണം, മ​​രു​​ന്ന്, വ​​സ്ത്രം, പാ​​ര്‍​പ്പി​​ട സൗ​​ക​​ര്യ​​ങ്ങ​​ള്‍ എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ക്ക​ണം. ക​​ര്‍​ഷ​​ക​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളും പൊ​​തു​​സ​​മൂ​​ഹ​​വും സ​​ഹ​​ക​​രി​​ച്ചു​​ള്ള നീ​​ക്ക​​ങ്ങ​​ള്‍​ക്ക് ഇ​​ന്‍​ഫാം മു​​ന്‍​കൈ എ​​ടു​​ക്കും. സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ സേ​​വ​​ന​​ങ്ങ​​ള്‍ ദു​​ര​​ന്ത​​മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​വാ​​ന്‍ പ്രാ​​ദേ​​ശി​​ക​​ത​​ല​​ത്തി​​ല്‍ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്ത​​ണ​​മെ​​ന്നും മാ​​ര്‍ അ​​റ​​യ്ക്ക​​ല്‍ പ​​റ​​ഞ്ഞു.