മാന്നാർ: ചെന്നിത്തല പാടശേഖരത്ത് താറാവിൻ കൂട്ടങ്ങളെ തീറ്റുന്നതിനിടെ വള്ളം മറിഞ്ഞ് കർഷകൻ മരിച്ചു. ചെന്നിത്തല-തൃപ്പെരുന്തറ ഒന്നാം വാർഡിൽ തൂവൻതറയിൽ മാത്യു(ബാബു-63)വാണ് മരിച്ചത്. സംസ്കാരം പിന്നീട്. താറാവുകളെ തീറ്റുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു വള്ളം മറിയുകയായിരുന്നു. ഭാര്യ: ലീലാമ്മ, മക്കൾ: മനു, മജ്ഞു. മരുമക്കൾ: ഷൈനി, സാജൻ.