കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നവതി ആഘേഷവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും 19നു കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന നവതി ആഘോഷങ്ങൾ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനംചെയ്യും.
ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ സിറിയക് തോമസ് നവതി സന്ദേശം നൽകും.
നവതി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ 90 പെണ്‍കുട്ടികൾക്കു സൗജന്യമായി തയ്യൽ മെഷീനുകൾ നൽകും. ആലുവ ഡോ. ടോണീസ് ആശുപത്രിയുടെ സഹായത്തോടെ 90 പേർക്കു സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തും. വിദ്യാഭ്യാസ സഹായവും വിതരണം ചെയ്യും. തയ്യൽ മെഷീൻ വിതരണം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
തിമിര ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനം ഡോ. ടോണി ഫെർണാണ്ടസ് നിർവഹിക്കും. ശ്രേഷ്ഠ ബാവ മറുപടി പ്രസംഗം നടത്തും. മാത്യുസ് മാർ അഫ്രേം മെത്രാപ്പോലീത്ത സ്വാഗതവും ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നന്ദിയും പറയും. ശ്രേഷ്ഠ ബാവയുടെ താത്പര്യപ്രകാരം ആർഭാടങ്ങൾ ഒഴിവാക്കിയാണ് ആഘോഷമെന്നു പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ സി.വൈ. വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യ പദ്ധതികൾ അടുത്ത വർഷം ജൂലൈ 22നു പൂർത്തിയാകും. മറയൂർ മുതൽ വടക്കൻ പറവൂർ വരെയും കറുകുറ്റി മുതൽ കരിമുകൾ വരെയുമുള്ള അങ്കമാലി ഭദ്രാസന അതിർത്തിയിൽ ജാതിമത ഭേദമന്യേ അർഹരായ എല്ലാവർക്കും പദ്ധതികളുടെ സഹായം ലഭിക്കും.