തിരുവനന്തപുരം: ഡൽഹിയിൽ സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണുമ്പോൾ നൽകുന്ന നിവേദനത്തിൽ കേരളം ഇപ്പോൾ നേരിടുന്ന രൂക്ഷമായ കാലവർഷക്കെടുതിയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി.സമീപവർഷങ്ങളിലൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളാണ് ഇപ്പോൾ കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്.വൻതോതിലുള്ള കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.