തിരുവനന്തപുരം : കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
45 ശതമാനം മാർക്കോടെ ബിരുദം പാസായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന (എസ്ഇബിസി) വിഭാഗങ്ങൾക്ക് 42 ശതമാനം മാർക്കും പട്ടികജാതി/ വർഗ വിഭാഗത്തിനു 40 ശതമാനം മാർക്കും മതിയാകും.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 19നു പ്രവേശന പരീക്ഷ നടത്തും. ഇതിനായി 28 വരെ വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജനറൽ/എസ്ഇബിസി വിഭാഗത്തിനു 600 രൂപയും പട്ടികജാതി/ വർഗ വിഭാഗത്തിനു 300 രൂപയുമാണ്. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസും വിജ്ഞാപനവും വെബ്സൈറ്റിൽ ലഭ്യമാണ്.