അഞ്ചൽ: അഞ്ചലിനു സമീപം പനയഞ്ചേരിയിൽ മർദനമേറ്റ് അന്യസംസ്ഥാന ത്തൊഴിലാളി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ് (48) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ സ്വദേശി മാണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മാണിക് റോയിക്ക് മർദനമേൽക്കുന്നത്.
സമീപത്തെ വീട്ടിൽ നിന്നും ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകുന്പോൾ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന നാട്ടുകാരായ മൂന്ന് പേർ മാണിക് റോയിയെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദിക്കുകയുമായിരുന്നു.