കൊച്ചി: എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി പുറത്തിറങ്ങിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൾ മജീദ് ഫൈസി ഉൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മണിക്കൂർ ചോദ്യംചെയ്തശേഷം ഇവരെ വിട്ടയച്ചു. നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഇന്നു സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തെങ്കിലും വിട്ടയച്ചതോടെ പിൻവലിച്ചു.
അബ്ദുൾ മജീദ് ഫൈസിക്കു പുറമെ വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, സ്റ്റേറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം സ്വദേശി സക്കീർ, വി.കെ. ഷൗക്കത്തലിയുടെ ഡ്രൈവർ വാഴക്കുളം സ്വദേശി റഫീഖ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
.