തൃശൂർ: കർക്കടകം രാമായണ മാസമായി ആചരിക്കാൻ സിപിഎം തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്രകമ്മിറ്റിയംഗവും ഇടതു മുന്നണി കണ്‍വീനറുമായ എ. വിജയരാഘവൻ. പാർട്ടി കണ്ണൂരിൽ നടത്തിയ ശോഭായാത്രയെ സാംസ്കാരിക ഘോഷയാത്രയായി കണ്ടാൽമതിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് രഹസ്യ അജണ്ടയില്ല. വിശ്വാസത്തെ ദോഷകരമായി ഉപയോഗിക്കുമ്പോൾ അത് തുറന്നുകാണിക്കേണ്ടി വരും.
ഇതിഹാസമായ രാമായണം ആർക്കും എപ്പോഴും വായിക്കാം. ആരുടെയും വിശ്വാസത്തെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. യോഗ എന്നത് മതചിഹ്നമല്ല. ആരോഗ്യമുള്ള സമൂഹസൃഷ്ടിക്കായി അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.