പാലാ: പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കുഴഞ്ഞുവീണു മരിച്ചു. പാലാ പാറപ്പള്ളി കൊല്ലേട്ട് സതീഷ് കുമാർ(37) ആണ് മരിച്ചത്. 15ന് രാത്രി തലകറങ്ങുന്നതായി പറഞ്ഞതിനാൽ ചികിത്സയ്ക്കായി ജയിൽ ജീവനക്കാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും മരണം സംഭവിച്ചിരുന്നു. മോഷണക്കേസിൽ പ്രതിയായ ഇയാൾ മൂന്നു മാസമായി പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായാരുന്നു.