കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ കരിമ്പ പനയമ്പാടത്ത് കെഎസ്ആർടി സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ഒലവക്കോട് ഹേമാംബിക നഗർ തേക്കിൻതൊടി വീട്ടിൽ പാർവതി(50), മകൾ പാലക്കാട് കൊമ്പൻകുഴി അജിത (30) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം.
മണ്ണാർക്കാട് മുക്കണ്ണത്തുള്ള പാർവതിയുടെ സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളെ നിസാര പരിക്കുകളോടെ ഒലവക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.