തിരുവനന്തപുരം : എൻജിനിയറിംഗ്/ ആർകിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ 16നു ആരംഭിച്ചു. പരിയാരം അക്കാഡമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ ബിഫാം കോഴ്സിൽ സർക്കാരിനു ലഭ്യമായ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കിയിട്ടുള്ള ഫാർമസി റാങ്ക് ലിസ്റ്റിൽ നിന്നു പ്രവേശനം നടത്തുന്നതിനു സർക്കാർ ഉത്തരവായിട്ടുണ്ട്. കൂടാതെ കോടതി ഉത്തരവനുസരിച്ച് കടയ്ക്കൽ ഷാഹുൽ ഹമീദ് മെമ്മോറിയൽ കോളജ് ഓഫ് എൻജിനിയറിംഗ് എന്ന സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജിനെ അലോട്ട്മെന്റ് പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മൂന്നാംഘട്ടത്തിൽ പ്രസ്തുത കോളജുകളിലേക്കു കൂടി അലോട്ട്മെന്റ് നടത്തും.
ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ : എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുള്ള യർ ഓപ്ഷനുകൾ മൂന്നാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള കണ്ഫർമേഷൻ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ 16 മുതൽ 19 രാവിലെ 10വരെ ലഭ്യമാകും. 19ന് രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് 20നു വൈകുന്നേരം പ്രസിദ്ധീകരിക്കും.
മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) 21 മുതൽ 25 വരെയുള്ള തീയതികളിൽ ഓണ്‍ലൈൻ പേമെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കേണ്ടതാണ്. ഫീസ് ഒടുക്കാവുന്ന പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) അടച്ചതിനു ശേഷം വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ 25നു വൈകുന്നേരം അഞ്ചിനു മുന്‍പായി പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾക്ക് സൗജന്യമായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനു ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ പ്രവർത്തിക്കുന്നതാണ്. ഇവയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
16നു ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും പുതുതായി ചേർത്തിട്ടുള്ള കോളജുകളിലേക്കും / കോഴ്സുകളിലേക്കും ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും വെബ്സൈറ്റ് സജ്ജമാകും.
19നു രാവിലെ 10ന് ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തുന്നതിനും ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം അവസാനിക്കുന്നു.
20നു മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരണം
21 മുതൽ 25 വരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഓണ്‍ലൈനായോ ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) ഒടുക്കണം. കൂടാതെ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ പ്രവേശനം നേടണം.
25ന് വൈകുന്നേരം അഞ്ച് പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് അധികാരികൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം.
എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ മൂന്നാംഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തേണ്ടതാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും മൂന്നാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. നിശ്ചിത സമയത്തിനകം മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും മൂന്നാം ഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. കൂടാതെ ഇവരുടെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുള്ള എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓണ്‍ലൈൻ അലോട്ട്മെന്റുകളിലും ഈ കോഴ്സുകളിലേക്ക് പരിഗണിക്കുന്നതല്ല. എന്നാൽ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരം ഏതെങ്കിലും കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അഡ്മിഷൻ നിലനിർത്തുന്നതായിരിക്കും.
മൂന്നാംഘട്ട അലോട്ട്മെന്റിൽ താഴെ പറയുന്ന സ്വാശ്രയ എൻജിനിയറിംഗ്, ഫാർമസി കോളജുകളിലേക്ക് വിദ്യാർഥികൾക്ക് പുതുതായി ഓപ്ഷനുകൾ നൽകാം.
ഷാഹുൽ ഹമീദ് മെമ്മോറിയൽ എൻജിനിയറിംഗ് കോളജ്, കടയ്ക്കൽ, കൊല്ലം 50 ശതമാനം സർക്കാർ സീറ്റ്, ട്യൂഷൻ ഫീസ് 50,000 രൂപ.
അക്കാഡമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ, സർക്കാർ സീറ്റ് 85 ശതമാനം, ട്യൂഷൻ ഫീസ് 98,000 രൂപ, സ്പെഷൽ ഫീസ് 37,605 രൂപ.
ടോക്കണ്‍ ഡെപ്പോസിറ്റ് : പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവ് അനുസരിച്ച് ഫീസ് ആനൂകൂല്യത്തിനു അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റായി ആയിരം രൂപ അടച്ച ശേഷം നിശ്ചിത സമയത്തിനകം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ പ്രവേശനം നേടണം.
ഗവണ്മെന്റും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന കോടതിയോ അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്ത പക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാർഥികളും അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. ഫോണ്‍ : 0471-2339101, 102, 103, 2332123.