കൊച്ചി: വ്യാവസായിക, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി ആവിഷ്കരിച്ച പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇപിഎഫ് പെൻഷൻകാർ 19ന് ഹൈക്കോടതിയിലേക്കു മാർച്ച് നടത്തും.
രാവിലെ 10ന് എറണാകുളം രാജേന്ദ്രമൈതാനത്തു മാർച്ച് ആരംഭിക്കും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ഒ. ഹബീബ് ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, മുൻ എംപിമാരായ കെ. ചന്ദ്രൻപിള്ള, സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുക്കും.