കൊച്ചി: കണ്ണൂർ മെഡിക്കൽ കോളജിന് ഈ വർഷം അഫിലിയേഷൻ നൽകാൻ ഹൈക്കോടതി നിർദേശം. ഇത്തവണ മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്ട്മെന്റിൽനിന്ന് ഒഴിവാക്കിയതിനെതിരേ കണ്ണൂർ മെഡിക്കൽ കോളജ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകിയത്. അഫിലിയേഷൻ ലഭിക്കുന്ന മുറയ്ക്കു മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്ട്മെന്റിൽ കണ്ണൂർ മെഡിക്കൽ കോളജിനെയും ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ആരോഗ്യ സർവകലാശാല അഫിലിയേഷൻ നിഷേധിച്ചതിനെത്തുടർന്നാണ് അലോട്ട്മെന്റ് പട്ടികയിൽനിന്നു കണ്ണൂർ മെഡിക്കൽ കോളജിനെ ഒഴിവാക്കിയതെന്നു സർക്കാർ അറിയിച്ചിരുന്നു.
ആരോഗ്യ സർവകലാശാല അഫിലിയേഷൻ നിഷേധിച്ചതിനെത്തുടർന്നാണ് അലോട്ട്മെന്റ് പട്ടികയിൽനിന്നു കണ്ണൂർ മെഡിക്കൽ കോളജിനെ ഒഴിവാക്കിയതെന്നു സർക്കാർ അറിയിച്ചിരുന്നു.