പരിയാരം(കണ്ണൂർ): വീട്ടമ്മയുടെ ചിത്രം ഫേസ്ബുക്കില്‍നിന്ന് കോപ്പിചെയ്തെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനയില്‍ വീട്ടില്‍ വിപിന്‍ രാജ് (22), പുതിയവീട്ടില്‍ കൃഷ്ണ കിരണ്‍ (23) എന്നിവരെയാണ് പരിയാരം പ്രിന്‍സിപ്പൽ എസ്ഐ വി.ആര്. വിനീഷ് അറസ്റ്റ് ചെയ്തത്. കുളപ്പുറത്തെ മുപ്പത്തിരണ്ടുകാരിയുടെ പരാതിയിലാണ് നടപടി. വ്യക്തിവിരോധമാണ് ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നിലെന്നാണ് സൂചന.
യുവാക്കളുടെ മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോയുണ്ടെന്ന് മനസിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം വീട്ടമ്മമാരുടെയും വിദ്യാര്‍ഥിനികളുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും എസ്ഐ അറിയിച്ചു.
എന്നാല്‍, ഗുരുതരമായ ഈ സംഭവത്തിലെ പ്രതികള്‍ക്കെതിരേ പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചേർത്താണ് കേസെടുത്തതെന്നും ഇതിനുപിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നതായും ആക്ഷേപമുണ്ട്.