കണ്ണൂർ: കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ അസിസ്റ്റന്റ് പ്രഫസറായി എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.സഹലയെ നിയമിച്ചത് റദ്ദ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ. മെറിറ്റ് മറികടന്നാണ് നിയമവിരുദ്ധമായി എംഎൽഎയുടെ ഭാര്യയെ നിയമിച്ചത്.
സഹലയെ നിയമിച്ച വൈസ് ചാൻസലർക്കെതിരേ നടപടി സ്വീകരിക്കണം. പ്രശ്നം രൂക്ഷമായപ്പോൾ റാങ്ക് പട്ടികയിൽ കൃത്രിമം കാട്ടി പ്രസിദ്ധീകരിക്കാനും ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തി പരാതിയിൽനിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കുക യാണെന്ന് അദ്ദേഹം ആരോപി ച്ചു.