കളമശേരി: എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾമൂലം കൊച്ചി സർവകലാശാലയ്ക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും. ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികൾ തടസമില്ലാതെ നടക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.