കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ കെട്ടിട ഉടമകൾ ഇനി കെട്ടിടനികുതി അടയ്ക്കാൻ കോർപറേഷൻ കൗണ്ടറിലെയും നികുതി സ്വീകരണ ക്യാന്പുകളിലെയും ക്യൂവിൽ നിന്ന് സമയം കളയേണ്ട. കെട്ടിടനികുതി ഓൺലൈനായി അടയ്ക്കാൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ ആദ്യമായി ഈ സംവിധാനം നടപ്പാക്കുന്നത് കണ്ണൂരിലാണ്. ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ സംവിധാനത്തിൽ കെട്ടിടനികുതി സ്വീകരിച്ചുതുടങ്ങും. ഇതിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും.
നികുതി ഓൺലൈനായി അടയ്ക്കുന്നതിന് ഇന്റർനെറ്റിൽ എൽഎസ്ജിഡി എന്നു ടൈപ്പ് ചെയ്തശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റിൽനിന്ന് കണ്ണൂർ സെലക്ട് ചെയ്യുകയാണു വേണ്ടത്. തുടർന്ന് കോർപറേഷനു കീഴിൽവരുന്ന സോണുകളിലേക്ക് പോകണം. പള്ളിക്കുന്ന്, പുഴാതി, ചേലോറ, എളയാവൂർ, എടക്കാട്, കണ്ണൂർ എന്നീ സോണുകളാണ് കോർപറേഷനിലുള്ളത്. ഏതു സോണിലാണോ കെട്ടിടമുള്ളത് ആ സോണിൽ ഉടമയുടെ പേര് ടൈപ്പ് ചെയ്താൽ വിവരങ്ങൾ ലഭ്യമാകും. സ്ക്രീനിൽ തെളിയുന്ന വിവരങ്ങൾക്കനുസൃതമായ നിർദേശങ്ങൾ പാലിച്ചാൽ നികുതി അടയ്ക്കാം. തുടർന്ന് നികുതി അടച്ച രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചാൽ മതിയാകും.