കോട്ടയം: എംജി യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ, അധ്യാപകർ, വൈകല്യപഠന ഗവേഷണ മേഖലയിലെ വിദ്യാർഥികൾ എന്നിവർക്കായി 30, 31 തീയതികളിൽ പരിഹാര പരിശീലനവും കൗണ്‍സലിംഗ് ക്ലാസും സംഘടിപ്പിക്കും. 700 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 0481 - 2731580, 9846735917.