കൊച്ചി: സിവിൽ പോലീസ് ഓഫീസർ (കാറ്റഗറി നന്പർ 653/17, 657/17) തസ്തികയിലേക്ക് 22ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന പരീക്ഷയ്ക്ക് എറണാകുളം ജില്ലയിലെ കണ്ണൂക്കര, കുറ്റിപ്പുഴ ക്രിസ്തു രാജ് സ്കൂൾ പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ വടയന്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയ്ക്കു ഹാജരാകണം. ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസൽ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.