തിരുവനന്തപുരം: കോണ്ഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെ 115-ാം ജന്മദിനാഘോഷത്തോടും മുൻ മുഖ്യമന്ത്രിയും തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസ് പ്രസിഡന്റുമായിരുന്ന പട്ടം താണുപിള്ളയുടെ 133-ാം ജന്മദിനത്തോടും അനുബന്ധിച്ചും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ തന്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.