തൊടുപുഴ: കേന്ദ്രസർക്കാരിന്റെ തുടർച്ചയായ കർഷകദ്രോഹ നിലപാടിൽ പ്രതിഷേധിച്ചു യൂത്ത്ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ 19നു രാവിലെ 10നു കൂട്ട ധർണ നടത്തും.
ഒട്ടുപാൽ, റബർ ഇറക്കുമതിക്കുള്ള നീക്കം തടയുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, നാണ്യവിള വിലത്തകർച്ച തടയുക, കസ്തൂരി രംഗൻ വിഷയത്തിലെ കർഷക ദ്രോഹനടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പാർലമെന്റ് ധർണയെന്നു യൂത്ത്ഫ്രണ്ട്-എം സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പൻ അധ്യക്ഷതവഹിക്കും. കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മുൻ എംപി ജോയി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.