കോട്ടയം: പരന്ന വായനയിലൂടെ മാത്രമേ സർവ മേഖലയിലും വിജയിച്ചു മുന്നേറാൻ കഴിയൂയെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.
എംജി യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേർണിംഗ് വകുപ്പിൽ തുടങ്ങിയ സിവിൽ സർവീസ് പരീക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം. മത്സര പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികൾക്കു മികച്ച സൗകര്യങ്ങളാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്.
വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. സാബു തോമസ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. കെ. ഷറഫുദീൻ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. ആർ. പ്രഗാഷ്, പ്രഫ. വി.എസ്. പ്രവീണ്‍ കുമാർ, രജിസ്ട്രാർ പ്രഫ. എം.ആർ. ഉണ്ണി, വകുപ്പ് മേധാവി കെ.എ. മഞ്ജുഷ, ഡയറക്ടർ ഡോ. ആർ.എസ്. സന്ധ്യ എന്നിവർ പ്രസംഗിച്ചു.