കൊച്ചി: വിവര സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി എഐടിയുസി പുതിയ യൂണിയൻ രൂപീകരിച്ചു.
എറണാകുളം എം. സുകുമാരപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന രൂപീകരണ യോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി എ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു.
വിവര സാങ്കേതിക മേഖലയിലെ ജീവനക്കാരെ സംഘടിപ്പിക്കുന്നതിനും വിപുലമായ യോഗങ്ങൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൂടുന്നതിനും സെപ്റ്റംബറിൽ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യൂണിയന്റെ ഭാരവാഹികളായി എ.എൻ. രാജൻ (പ്രസിഡന്റ്), അനീഷ് സക്കറിയ ( ജന. സെക്രട്ടറി), സിന്ധു രാജൻ (ട്രഷറർ), സുമയ്യ ( വൈസ് പ്രസിഡന്റ്), പി. മനോജ്കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.