തിരുവനന്തപുരം: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 28-ാമത് വാർഷികം നാളെ മുതൽ ബുധനാഴ്ചവരെ ശ്രീകാര്യം ചാവടിമുക്ക് മരിയറാണി സെന്ററിൽ നടക്കും.
വൈകുന്നേരം ആറിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. സീറോ മലബാർസഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും.
മലങ്കര സഭ കൂരിയ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ്, കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി, നാദിർഷാ ദോണ്ഡി എന്നിവർ പ്രസംഗിക്കും. തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് വിശുദ്ധ കുർബാന അർപ്പിക്കും.കുറ്റകൃത്യങ്ങൾ, സഭാപരമായ ശിക്ഷകളും നടപടിക്രമങ്ങളും, പോക്സോ, സിവിൽ നിയമം എന്നീ വിഷയങ്ങളിൽ ക്ലാസ് നടക്കും. റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, റവ.ഡോ. ബിജു പെരുമായൻ, ഡോ. ജയിംസ് വടക്കുഞ്ചേരി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. നിയമ വിദഗ്ധരുടെ പാനൽ ചർച്ചയിൽ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുംനിന്നുമായി നൂറിൽപരം സഭാപണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കും.
നിയമസംഹിത ആഴത്തിൽ പഠിച്ചു നിയമപ്രകാരം സഭാശുശ്രൂഷകൾ നടത്താനാണ് ഓറിയന്റൽ കാനൻലോ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനും പാരന്പര്യത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള നിയമ പഠനമാണ് സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യം.