മരട്: നിർമൽ ഭാഗ്യക്കുറിയുടെ 77-ാമത് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 50 ലക്ഷം പനങ്ങാട്ടെ പെയിന്റിംഗ് തൊഴിലാളിക്ക്. പനങ്ങാട് തൃക്കണാംപറമ്പ് ബാബുവിന് എൻ യു - 684908 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പനങ്ങാട് സ്വദേശിയായ സുധനിൽ നിന്നാണ് ബാബു ടിക്കറ്റെടുത്തത്. വൈറ്റില ശ്രീലക്ഷ്മി ഏജൻസി വഴിയാണ് ടിക്കറ്റ് പനങ്ങാടെത്തിയത്. പനങ്ങാട് സർവീസ് സഹകരണ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിച്ചതായി ബാബു പറഞ്ഞു. പനങ്ങാട് തൃക്കണാംപറമ്പിൽ പണിതീരാത്ത വീട്ടിലാണ് ബാബു താമസിക്കുന്നത്. ഭാര്യ സിനി. ഏക മകൻ ഭദ്രാനന്ദ് ഉദയത്തുംവാതിൽ ചാമക്കാട് സർക്കാർ എൽപി സ്കൂൾ വിദ്യാർഥിയാണ്.