കൊച്ചി: മലേഷ്യയിലെ ജോഹർ ബാഹ്റുവിൽ ഈ മാസം 20 മുതൽ 22 വരെ നടക്കുന്ന എഫ്ഐഐ ഏഷ്യ പസഫിക് കാർ റാലി ചാന്പ്യൻഷിപ്പിൽ (എപിആർസി) തൃശൂർ സ്വദേശിയായ പി.ജി. അഭിലാഷ് പങ്കെടുക്കും.
2017ലെ ഏഷ്യ പസഫിക് റാലി ചാന്പ്യൻഷിപ്പിൽ പ്രൊഡക്ഷൻ ക്ലാസ് വിഭാഗം ജേതാവായ അഭിലാഷ് ന്യൂസിലൻഡ്, ഓസ്ട്രേലിയ റാലികളിലും പങ്കെടുത്ത് പസഫിക് കപ്പ് നേടിയിട്ടുണ്ട്. എപിആർസിയിൽ പസഫിക് കപ്പ്, ഏഷ്യാ കപ്പ് എന്നിങ്ങനെ രണ്ടു വിഭാഗമാണുള്ളത്. ഇതിൽ ഏഷ്യാ കപ്പിന് വേണ്ടിയാണ് ഇത്തവണ താൻ മത്സരിക്കുന്നതെന്ന് അഭിലാഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.