കട്ടപ്പന: ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മരം ഒടിഞ്ഞു ദേഹത്തുവീണു തൊഴിലാളി സ്ത്രീ മരിച്ചു. വണ്ടൻമേട് താഴത്തെ മാലി സ്വദേശി ശങ്കറിന്റെ ഭാര്യ പ്രഭാവതി(49)യാണ് മരിച്ചത്. ഒപ്പം ജോലിചെയ്തിരുന്ന മാലി സ്വദേശി മഞ്ജുളയ്ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെ മാലിക്കുസമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു പ്രഭാവതിയുടെ ദേഹത്തു വീഴുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. മകൾ: കുട്ടിയമ്മ.