+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ്: ഫസ്റ്റ് ലുക്ക് എത്തി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ദി പ്രീസ്റ്റിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദേവാലയത്തിന്‍റെ പശ്ചാത്തലത്തിൽ വൈദികവേഷത്തിലിരിക്കുന്ന
മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ്: ഫസ്റ്റ് ലുക്ക് എത്തി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ദി പ്രീസ്റ്റിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദേവാലയത്തിന്‍റെ പശ്ചാത്തലത്തിൽ വൈദികവേഷത്തിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ.

മഞ്ജു വാര്യർ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന സവിശേഷതയും ദ പ്രീസ്റ്റിനുണ്ട്. ഇരുവർക്കുമൊപ്പം നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. കൂടാതെ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത് . ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ. ബാബുവും ചേർന്ന് ചിത്രം നിർമിക്കുന്നു.