കൊച്ചി: മേട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഡോർമിറ്ററി സംവിധാനം കൊച്ചി എംജി റോഡ് സ്റ്റേഷനിൽ ആരംഭിച്ചു. എംഎൽഎ മാരായ എസ്. ശർമ, പി.ടി. തോമസ്, വി.ഡി. സതീശൻ, മേയർ സൗമിനി ജെയിൻ, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കെ.എംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എംജി റോഡ് മെട്രോയിലെ പീറ്റേഴ്സ് ഇൻ എന്ന എസി ഡോർമിറ്ററി സൗകര്യം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
200 കിടക്കകളും 40 ടോയ്ലറ്റുകളുമുള്ള ഡോർമിറ്ററി ഒരു എസി ട്രെയിൻ കംപാർട്ടുമെന്റിന്റെ മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. മൊബൈൽ ചാർജിംഗ് പോയിന്റ്, റീഡിംഗ് ലൈറ്റ് തുടങ്ങിയവ എല്ലാ ബെഡ്ഡുകളിലും നൽകിയിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക കംപാർട്ടുമെന്റ് മുറികളും ലോക്കർ സംവിധാനവും ഉണ്ട്. വൈകിട്ട് ഏഴു മുതൽ രാവിലെ എട്ടുവരെ താമസിക്കുന്നതിന് 395 രൂപയാണ് ഈടാക്കുന്നത്. പകൽ സമയം വിശ്രമത്തിനും അവസരമുണ്ടെന്ന് പീറ്റേഴ്സ് ഇൻ മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായി എത്തുന്നവർക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാക്കുന്നത്.
കൂടാതെ ഈ ഏജൻസിക്ക് ടൂറിസവുമായി ബന്ധപ്പെട്ട് മറ്റു പാക്കേജുകളുമുണ്ട്. 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരം ഒരുക്കും. മൂന്നാർ, വാഗമൺ, കുമരകം, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് www.petersinn.in, ഫോണ് 77366 66181.