കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട് കോടതി വെറുതെവിട്ട പ്രതികള്‍ക്കെതിരേ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് രംഗത്തെത്തിയതായി ബിജെപി. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അരയസമാജം പ്രസിഡന്റിനെ സമീപിച്ചതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"മതഭീകരവാദികള്ക്കെതിരേയുള്ള അപ്പീല്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരകളെ സമീപിച്ചത് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണമാണ്. രണ്ടാഴ്ച മുമ്പാണ് വെറുതെ വിട്ട പ്രതികള്‍ക്കെതിരേ അപ്പീലുമായി രംഗത്തിറിങ്ങരുതെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥന് സമീപിച്ചത്. ഔദ്യോഗികമായാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ് ഈ ഉദ്യോഗസ്ഥന് പറഞ്ഞത്. അപ്പീല്‍ പിന്‍വലിക്കുന്നതിലൂടെ മതഭീകരവാദ സംഘടനകളുമായുള്ള ഒത്തുതീര്‍പ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ഉദ്യോഗസ്ഥനെ നേരില്‍ കാണുമെന്നും തുടര്‍ന്ന് വസ്തുതകള്‍ മനസിലാക്കി വിവരങ്ങള്‍ പരസ്യപ്പെടുത്തും'- കൃഷ്ണദാസ് ദീപികയോട് പറഞ്ഞു.
രണ്ടാം മാറാട് കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി ബിജെപി രംഗത്തെത്തിയത്. കഴിഞ്ഞ നവംബറിലാണ് കേസ് കൈമാറാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണു 2010 മാര്‍ച്ച് ആറിന് രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് എച്ച്എച്ച്ഡബ്ല്യു എസ്പിക്കായിരുന്നു അന്വേഷണച്ചുമതല.