തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവു മൂലം ദുരിതത്തിലായ റബർ കർഷകരെയും മറ്റു ചെറുകിട കർഷകരെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഭൂനികുതി വർധിപ്പിച്ച നടപടിയിൽ നിന്നു ധനമന്ത്രി പിന്മാറണമെന്ന് കേരള കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൻ ധനമന്ത്രിയായിരുന്നപ്പോൾ ഭൂനികുതി വർധിപ്പിക്കാനുള്ള ശിപാർശ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് മനസിലാക്കി നടപ്പിലാക്കിയിരുന്നില്ലെന്നും അന്ന് എതിർത്ത തോമസ് ഐസക് തന്നെ ഇപ്പോൾ രണ്ടു ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ള വൻകിട തോട്ടങ്ങളുടെ നികുതിയിൽ യാതൊരു വർധനയും വരുത്താതെ ചെറുകിട കർഷകരുടെ ഭൂനികുതി നാലിരട്ടിയായി വർധിപ്പിച്ചത് തെറ്റായിപ്പോയി.
കർഷകരെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മാണി ആവശ്യപ്പെട്ടു .